ഗുരുഗ്രാം: ഡൽഹിക്കു സമീപം ഗുരുഗ്രാമിൽ പള്ളി നിർമാണത്തിനെതിരേ വിഎച്ച്പി, ബജ്രംഗ്ദൾ നേതാക്കളുടെ സാന്നിധ്യത്തിൽ മഹാപഞ്ചായത്ത് ചേർന്നു. മതപരിവർത്തനം ലക്ഷ്യമിട്ടാണെന്ന വ്യാജ ആരോപണമാണ് പള്ളി പണിക്കെതിരേ ഉയർന്നത്.
പതിനായിരത്തോളം ഹിന്ദു കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളതെന്നും അതിൽ ഒരു ശതമാനം പോലും ക്രൈസ്തവ വിശ്വാസികൾ ഇല്ലെന്നവാദം സംഘപരിവാർ നേതാക്കളും ഉയർത്തി. തുടർനടപടികൾക്കായി 52 അംഗ സമിതിയെയും മഹാപഞ്ചായത്ത് നിയോഗിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച ഡെപ്യൂട്ടി കമ്മീഷണറെ കണ്ട് പള്ളിനിർമാണത്തിനെതിരേ സമിതി പരാതി നൽകുമെന്നു ഭാരവാഹികൾ പറഞ്ഞു. നൂർപുർ, അക്ലിംപുർ, ബാദ്ഷാപുർ, പാൽറ, ഗൈരത്പുർ ബാസ്, ഖേർഖി ബാഗ്നികി ഗ്രാമവാസികളാണു മഹാപഞ്ചായത്തിൽ പങ്കെടുത്തത്. കിഷോർ സിംഗ് എന്നയാളുടെ അധ്യക്ഷതയിലായിരുന്നു യോഗം.
അതേസമയം, പള്ളി നിർമാണവുമായി ബന്ധപ്പെട്ടവർ പ്രതികരണത്തിന് ഇതുവരെ തയാറായിട്ടില്ല.